സംഘടനാ ശക്തിയും സമ്പത്തുമുണ്ടെങ്കില്‍ അതിജീവിക്കാമെന്നാണ് സര്‍ക്കാരിന്റെ ധാരണ, കാലം മറുപടിനല്‍കുമെന്ന് വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ഡിസം‌ബര്‍ 2021 (10:07 IST)
സംഘടനാ ശക്തിയും സമ്പത്തുമുണ്ടെങ്കില്‍ അതിജീവിക്കാമെന്നാണ് സര്‍ക്കാരിന്റെ ധാരണയെന്നും ഇതിന് കാലം മറുപടി നല്‍കുമെന്ന് എംപി എന്‍കെ പ്രേമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് കിറ്റും പെന്‍ഷന്‍ വര്‍ധനും നല്‍കിയാല്‍ വീണ്ടും ജയിക്കാമെന്ന ധാരണയാണ് സര്‍ക്കാരിന്. ഒരു അടിമ ഉടമ രീതിയിലാണ് സംസ്ഥാനം ഇപ്പോള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
പെട്രോളിന് 25 രൂപ കുറച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇടതുപക്ഷ നയമെന്നും കേരളത്തില്‍ സിപിഎമ്മിന് ഇന്ധനവില വര്‍ധിക്കുന്നതിലാണ് താല്‍പര്യമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. തിരഞ്ഞെടുപ്പ് പോലുമില്ലാത്ത സമയത്താണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തതെന്നത് മാതൃകാപരമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍