പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നില്‍ ഓപ്പറേഷന്‍ ഓക്ടോപ്പസ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:58 IST)
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നില്‍ ഓപ്പറേഷന്‍ ഓക്ടോപ്പസ്. ഭരണഘടനയേയും രാജ്യത്തിന്റെ ഐക്യവും തകര്‍ക്കാനായി പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിച്ചു, ആളുകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു എന്നീ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കാന്‍ ഉത്തര്‍പ്രദേശും ഗുജറാത്തും ആവശ്യം ഉന്നയിച്ചിരുന്നു.
 
5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന  ഉത്തരവ് പുറത്തിറക്കി.പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്. ഭീകര പ്രവര്‍ത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലര്‍ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍