മദ്രസകള്‍ പോളിംഗ് ബൂത്ത് ആക്കാമെന്ന് ഹൈക്കോടതി

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (16:02 IST)
തെരഞ്ഞെടുപ്പില്‍ മദ്രസകള്‍ പോളിംഗ് ബൂത്ത് ആക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഹൈക്കോടതി. മദ്രസകള്‍ മതസ്ഥാപനങ്ങളല്ലെന്നും അവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ജസ്‌റ്റീസ് വി ചിദംബരേഷന്‍ പറഞ്ഞു. അറബി നിഘണ്ടു പരിശോധിച്ച ശേഷമാണ് ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞത്.

കാസര്‍ഗോഡ് ജില്ലയിലെ ചെങ്ങളയില്‍ രണ്ടു മദ്രസകള്‍ പോളിംഗ് ബൂത്തായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിനെതിരേ മദ്രസ അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മദ്രസകള്‍ പോളിംഗ് ബൂത്തായി നിശ്ചയിച്ചാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മദ്രസകള്‍ മുന്‍കാല തെരഞ്ഞെടുപ്പുകളിലും പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക