14 പവനും ഒന്നരലക്ഷവും കവര്‍ന്നു
പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 14 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. വിരുന്നിനെത്തിയ മകളെയും മരുമകനെയും യാത്രയയ്ക്കാന്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണു മോഷണം നടന്നത്.
മലയിന്‍കീഴിനടുത്ത് വിളവൂര്‍ക്കല്‍ പെരുകാവ് പാവച്ചകുഴി എയ്ഞ്ചല്‍സ് ഹൌസില്‍ ജോസ് എന്ന 48 കാരന്‍റെ വീട്ടിലാണു കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. അടുത്തിടെ വിവാഹിതരായ മകളെ കാണാന്‍ തിരുവല്ലയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാവിലെ വീട് തുറന്നുകിടന്നതു കണ്ട് അയല്‍വാസികളാണു ജോസിനെ വിവരമറിയിച്ചത്.
ജോസും കുടുംബവും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും രൂപയും മോഷണം പോയ വിവരം പുറത്തായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.