തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചത് ഫിറ്റാമിന്‍ ഇനത്തില്‍പ്പെട്ട രാസ ലഹരി

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ഫെബ്രുവരി 2024 (13:34 IST)
തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ബാംഗ്ലൂരില്‍ നിന്നും KL-63 H 7924 ഇന്നോവ കാറില്‍ മെത്താം ഫിറ്റാമിന്‍ ഇനത്തില്‍പ്പെട്ട രാസ ലഹരി കടത്തിക്കൊണ്ടുവന്ന സംഘത്തിയാണ് പിടികൂടിയത്. കുതിരാന്‍ ഭാഗത്ത് വെച്ച് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇവരെ കാണുകയും അപകടകരമാം വിധത്തില്‍ വാഹനം വെട്ടിതിരിച്ച് രക്ഷപ്പെട്ടൂ പോകാന്‍ ശ്രമിച്ച എറണാകുളം ആലുവ സ്വദേശികളായ നിധിന്‍, വിഷ്ണു, ഷാഫി എന്നിവരെയാണ് പിടികൂടിയത്. 30 കിലോമീറ്ററോളം  ചെയ്‌സ് ചെയ്തു പഴയന്നൂര്‍ റേഞ്ചിലെ പ്ലാഴി ഭാഗത്ത് വെച്ച് പഴയന്നൂര്‍ റേഞ്ച് പാര്‍ട്ടിയുടെയും, തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയുടെയും സഹായത്തോടെ തടഞ്ഞു പിടികൂടി പ്രതികളില്‍ നിന്നും കൊമേഴ്‌സില്‍ അളവിലുള്ള മാരക മയക്കുമരുന്നായ  100 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്ത് തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും മേല്‍നടപടികള്‍ സ്വീകരിച്ചു.  
 
പാര്‍ട്ടിയില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌സ് സ്‌ക്വാഡ്  തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനികുമാറിനെ കൂടാതെ സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ TR മുകേഷ് കുമാര്‍, S മധുസൂദനന്‍ നായര്‍, KV. വിനോദ്, RG രാജേഷ്, സുദര്‍ശനന്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി.സുനില്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എം.അരുണ്‍കുമാര്‍, എം.വിശാഖ്, മുഹമ്മദ് അലി, ബസന്ത്കുമാര്‍ , രജിത്ത്, രജിത്ത്.ആര്‍.നായര്‍ ടോമി,സുബിന്‍ എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍