കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മുങ്ങി മരിച്ചത് 10 പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഓഗസ്റ്റ് 2023 (08:37 IST)
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മുങ്ങി മരിച്ചത് 10 പേര്‍. ഉല്ലാസയാത്രയ്ക്ക് എത്തി വെള്ളത്തില്‍ ഇറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കുട്ടികളും ചെറുപ്പക്കാരും ആണ് മരണത്തിനിരയായതെന്ന് പോലീസ് പറയുന്നു. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. 
 
വെള്ളത്തിലിറങ്ങുന്നതിന് മുന്‍പ് ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. 
-മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്.
-വിനോദയാത്രാവേളകളില്‍ പലപ്പോഴും ആവേശത്തോടെ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളില്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയര്‍ ട്യൂബ്, നീളമുള്ള കയര്‍ എന്നിവ കരുതുക. .
-ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക. വെള്ളത്തില്‍ വീണവരെ രക്ഷിക്കാനായി എടുത്തു ചാടി അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍