കോഴിക്കോട് കോൺഗ്രസ് പ്രവ‌ർത്തകന് വെട്ടേറ്റു

ബുധന്‍, 8 ഏപ്രില്‍ 2015 (09:51 IST)
കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവ‌ർത്തകന് വെട്ടേറ്റു. മോകേരി സ്വദേശി തെങ്ങിൻതറ അശോകനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് എത്രത്തോളം ആഴത്തില്‍ ഉള്ളതാണെന്ന് അറിവായിട്ടില്ല.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക