തലയോലപ്പറമ്പിലുള്ള ദേവി ഓട്ടോമൊബൈല്‍സില്‍ ഒളിച്ചു സൂക്ഷിച്ചിരുന്ന 2.87 ലക്ഷത്തിന്റെ കള്ളനോട്ടും അനീഷിന്റെ സ്ഥാപനത്തില്‍ ഒളിപ്പിച്ചിരുന്ന 39000 രൂപയുടെ കള്ളനോട്ടും പൊലീസ് കണ്ടെടുത്തു. ഇതിനൊപ്പം ഒരു ലാപ്ടോപ്പ്, പ്രിന്റര്‍, മഷി എന്നിവയും പിടിച്ചെടുത്തു.
ഇതിനു മുമ്പ് ഒരു കള്ളനോട്ടുകേസില്‍ രണ്ട് മലയാളികള്‍ക്കൊപ്പം അനീഷ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആയിരത്തിന്റെ നോട്ടുകളാണ് ഇവര്‍ അച്ചടിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ വിതരണം ചെയ്തത് എന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് പന്തളത്തു നിന്നും തമിഴ്നാട് സ്വദേശിയില്‍ നിന്ന് കള്ളനോട്ടുകള്‍ കണ്ടെടുത്തിരുന്നു.