ടി വി കാണാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അന്‍പത്തിരണ്ടുകാരന്‍ പിടിയില്‍
വീട്ടില്‍ ടി വി കാണാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാര്‍ അംബേദ്കര്‍ കോളനി സ്വദേശി സൈമണ്‍ ആണ് വിതുര പൊലീസ് വലയിലായത്.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ടിവി കാണാനായി കുട്ടിയെ ക്ഷണിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പതിനൊന്നുകാരിയായ കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ കൊണ്ടുപോയി കൌണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിവായത്.
യൂണിയന്‍ നേതാവു കൂടിയായ സൈമണ്‍ പെണ്‍കുട്ടിയുടെ വീടിനടുത്താണു താമസം. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി