കോഴിക്കോട് ജില്ലാകോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റി. പൊലീസിനു തെറ്റുപറ്റിയെന്നും ഇക്കാര്യം അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനോട് പറഞ്ഞുവെന്നും ടൗൺ സി ഐ വ്യക്തമാക്കി. പല പൊലീസ് ഉദ്യോഗസ്ഥരും പല വിശദീകരണമാണ് നൽകുന്നത്. ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചു.
ഐസ്ക്രീം കേസിൽ വി എസ് അച്യുതാനന്ദൻ നൽകിയ റിവ്യൂഹർജി ഇന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് അറൿറ്റ് ചെയ്യുകയായിരുന്നു. ലൈവ് സംവിധാനമുള്ള വണ്ടിയും പൊലീസ് പിടിച്ചെടുത്തു. ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നായിരുന്നു അറസ്റ്റ് ചെയ്ത പൊലീസിന്റെ വിശദീകരണം.