മണല്‍ കടത്തുകാരുടെ ആക്രമണം: വനപാലകര്‍ക്ക്‌ പരിക്ക്‌

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:44 IST)
മണല്‍ കടത്ത്‌ തടഞ്ഞതിന്റെ പേരില്‍ ആറംഗ സംഘം ആക്രമിച്ചതില്‍ രണ്ട്‌ വനപാലകര്‍ക്ക്‌ പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇഞ്ചപ്പള്ളി ചപ്പാത്തിനടുത്ത്‌ മണല്‍ വാരുന്നത്‌ കണ്ട്‌ തടഞ്ഞ വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ ആറംഗ സംഘം  ക്വാര്‍ട്ടേഴ്സില്‍ കയറി ആക്രമിക്കുകയായിരുന്നു.

പത്തനാപുരം ഫോറസ്റ്റ്‌ റേഞ്ച്‌ കറവൂര്‍ അമ്പനാര്‍ സെക്ഷനിലെ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍മാരായ സൂരജ്‌ (25), ബിജു (40) എന്നിവര്‍ക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌. കഴിഞ്ഞ രണ്ട്‌ മാസങ്ങളായി വനം വകുപ്പ്‌ അധികൃതര്‍ കറവൂര്‍, ഇഞ്ചപ്പള്ളി, മഹാദേവര്‍മണ്‍, ചണ്ണാക്കാമണ്‍, സന്യാസിക്കോണ്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് കറവൂര്‍ ദീപു, ചാലിയക്കര വിഷ്ണു, ചണ്ണക്കാമണ്‍ വിഷ്ണു, മഹാദേവര്‍മണ്‍ മഹേഷ്‌ എന്നിവരെ പ്രതി ചേര്‍ത്ത്‌ പത്തനാപുരം പൊലീസ്‌ കേസെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക