വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ ആശുപത്രിയില്‍
വിഷക്കൂണ്‍ കഴിച്ച് പതിനൊന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‍.
ഇവിടങ്ങളില്‍ വിഷക്കൂണ്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി.ഈ കൂണുകള്‍ ഉപയോഗിക്കരുതെന്നും കൂണ്‍ ഉപയോഗിച്ചവരുണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.