ഫസല്‍ ഗഫൂറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ട: ഇടി മുഹമ്മദ് ബഷീര്‍
പ്ളസ്ടു വിഷയത്തില്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞ കാര്യത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍. ഈ വിഷയത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്ളസ്ടു വിഷയത്തില്‍ പുതിയ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ പുറത്തുവിടുന്ന എല്ലാ വാര്‍ത്തകള്‍ക്കും മറുപടി പറയാന്‍ സാധിക്കില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.