പണംവച്ചു ചീട്ടുകളി : 16 പേർ പിടിയിൽ - ഒപ്പം രണ്ടു ലക്ഷവും പിടിച്ചു
പെരുമ്പാവൂർ: പണം വച്ച് ചീട്ടുകളിച്ച പതിനാറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ പതിനാറുപേരും അതിഥി തൊഴിലാളികളാണ്. ഇവരിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തു.
പെരുമ്പാവൂർ വല്ലം പഴയ പാലത്തിനടുത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നടന്ന പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. കമ്പനി ഉടമ മുക്കട നജീബിനെതിരെയും പോലീസ് കേസെടുത്തു. അതിഥി തൊഴിലാളികളിൽ പതിനാലു പേർ ആസാം സ്വാദേശികളും ബാക്കിയുള്ള രണ്ടു പേർ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്.
പെരുമ്പാവൂരിലും സമീപത്തുമായി താമസിക്കുന്ന അതിഥി തൊഴിലാളികൾ സ്ഥിരമായി രാത്രി സമയം പണം വച്ച് ചീട്ടുകളിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.