വിമാന അപകടം: പൈലറ്റടക്കം 14 പേരുടെ മരണം സ്ഥിരീകരിച്ചു

ശ്രീനു എസ്

വെള്ളി, 7 ഓഗസ്റ്റ് 2020 (22:02 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലൂണ്ടായ അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു.

ക്യാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. പൈലറ്റടക്കം 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

177യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 
 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡു ചെയ്ത് മുന്നോട്ടുപോയ വിമാനം റണ്‍വേ കടന്നാണ് അപകടത്തില്‍പ്പെട്ടത്. മുപ്പതടി താഴ്ചയിലേക്കാണ് വിമാനം വീണത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍