സച്ചാർ കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി മുസ്ലീം വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം സർക്കാർ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ഈ ആനുകൂല്യം മുസ്ലീമുകൾക്ക് ലഭിക്കുന്നുണ്ട്. സച്ചാർ കമ്മീഷനേക്കാൾ ആനുകൂല്യങ്ങൾ ലഭിക്കാനാണ് പാലോളി കമ്മിറ്റിയെ കൊണ്ടുവന്നതെന്ന് പറഞ്ഞ ഇടത് സർക്കാർ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് ഒരു വിഭാഗത്തിന് 80ഉം മറ്റൊന്നിന് 20 മാത്രമെയുള്ളുവെന്ന് ചർച്ചയുണ്ടാക്കി.