വയനാട് അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നേരത്തെ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്കിയിരുന്നു.
അമ്പലവയലിലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.