കായികാദ്ധ്യാപകരുടെ സമരം അനാവശ്യം: അബ്ദുറബ്ബ്

ചൊവ്വ, 18 നവം‌ബര്‍ 2014 (12:19 IST)
ജില്ലാകായികമേളകള്‍ തടസപ്പെടുത്തി ദിവസങ്ങളായി  കായികാദ്ധ്യാപകരും വിദ്യാര്‍ഥികളും നടത്തുന്ന സമരം അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്.

കായികാദ്ധ്യാപകരായി പ്രൊട്ടക്റ്റഡ് അദ്ധ്യാപക ബാങ്കിലുള്ള ഭാഷാ അദ്ധ്യാപകരെയും നിയമിക്കുന്നതിനുള്ള ഉത്തരവ് നേരത്തെ തന്ന മരവിപ്പിച്ചതാണെന്നും. അതിനാല്‍ കായികാദ്ധ്യാപകരും വിദ്യാര്‍ഥികളും നടത്തുന്ന സമരം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കായികാധ്യാപക തസ്തികയിലേക്ക് അധികമുള്ള ഇതര അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സര്‍ക്കുലര്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജില്ലാകായികമേളകള്‍ കായികാദ്ധ്യാപകരും വിദ്യാര്‍ഥികളും തടസപ്പെടുത്തുകയായിരുന്നു.

അതിനാല്‍ രണ്ട് ദിവസത്തിനകം ജില്ലാകായികമേളകള്‍ തുടങ്ങുമെന്നും. ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകില്ലെന്നും അബ്ദുറബ്ബ് വ്യക്തമാക്കി. കായികാദ്ധ്യാപകരുടെ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച നടക്കേണ്ട അമ്പത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികമേള മാറ്റിവെച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക