ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് പദവി നല്കുന്നത് സംബന്ധിച്ച് തീരുമാനമായി. പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ആയിരിക്കും വി എസിന് നല്കുക. കാബിനറ്റ് റാങ്കോടു കൂടെയായിരിക്കും ഉപദേശകസ്ഥാനം.
കൂടാതെ, ഇടതുമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനവും വി എസിന് നല്കാന്‍ തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സി പി എം സെക്രട്ടറി സീതാറാം യെച്ചൂരി വി എസിന് കുറിപ്പ് നല്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.
അതേസമയം, സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വി എസിന് അംഗത്വം നല്കാനും തീരുമാനമായിട്ടുണ്ട്.