സർക്കാരിനെതിരെ കടുത്ത വിമർശനവുമായി വി എസ് അച്യുതാനന്ദൻ. സ്വാശ്രയ സമരത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് തെറ്റാണെന്ന് വി എസ് അച്യുതാന്ദൻ. എസ് ബി ടുയുടെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പരുപാടിയിൽ പങ്കെടുത്തതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സമരം ഒത്തുതീർപ്പാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ന്യായമായി പ്രവർത്തിക്കുന്നവർക്ക് അങ്ങനയേ ചിന്തിക്കാനാകൂ. പ്രതിപക്ഷം ഉയർത്തുന്ന ന്യായമായ കാര്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും വി എസിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്നും സുധീരൻ പ്രതികരിച്ചു.