തലയിണക്കിടയില്‍ വെട്ടുകത്തി വെച്ചുറങ്ങേണ്ട സാഹചര്യം കേരളത്തിലെ സ്ത്രീകൾക്കുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പൊലീസില്‍ സ്ത്രീകളുടെ അംഗബലം വര്‍ദ്ധിപ്പിക്കുമെന്നും പിണറായി വിജയന് പറഞ്ഞു. നയപ്രഖ്യാപന ചര്‍ച്ചയുടെ മറുപടിയിലാണ് പിണറായി വിജയന്റെ പരാമര്‍ശം.
അതോടോപ്പം, മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. എല്‍ ഡി എഫിന്റെ മദ്യനയം വ്യക്തമാണ്. മദ്യവര്‍ജ്ജനം തന്നെയാണ് നയം. മദ്യനയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ഓരോ മന്ത്രിസഭായോഗത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ കാണേണ്ട കാര്യമില്ല. പി ആര് പണി എടുക്കേണ്ട ആളല്ല മുഖ്യമന്ത്രി. മന്ത്രിമാരുടേത് പബ്ലിക് റിലേഷന്‍ ജോലിയുമല്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താന്‍. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്നും അദ്ദേഹം പറഞ്ഞു.