സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുവെന്നത് വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം കൊണ്ടുവന്നത് വി ടി ബൽറാം ആണ്. തെളിവുസഹിതമാണ് മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടതെന്നും വി ടി ബൽറാം പറഞ്ഞു.
അതേസമയം, എം എൽ എ മാരുടെ നിരാഹര സമരം തുടരും. തിങ്കളാഴ്ച വരെ അനിശ്ചിതകാല സമരം തുടരാനാണ് എം എൽ എമാരുടെ തീരുമാനം. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ സ്പീക്കറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.