മദ്യനിരോധനം പ്രായോഗികമല്ല‍; വേണ്ടത് മദ്യവര്‍ജ്ജനമെന്നും പിണറായി വിജയന്‍

ബുധന്‍, 6 ഏപ്രില്‍ 2016 (10:42 IST)
മദ്യനിരോധനം പ്രായോഗികമല്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മ്മടത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മദ്യനിരോധനം പ്രായോഗികമല്ല. മദ്യവര്‍ജ്ജനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ലക്‌ഷ്യം വെക്കുന്നത്. മദ്യവര്‍ജന സമിതികളുമായി ചേര്‍ന്ന് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടക്കുക. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.
 
മദ്യം പൂര്‍ണമായും നിരോധിച്ചാല്‍ ഉണ്ടാകുന്ന വിപത്തുകള്‍ അറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിക്കാണ് നേതൃത്വം നല്കിയത്. ആളുകളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണ് വി എം സുധീരന്‍ ഓരോ കാര്യങ്ങള്‍ പറയുന്നതെന്നും പിണറായി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക