ലാവ്‌ലിൻ കേസ്; സ്വകാര്യ ഹർജി തള്ളി

വ്യാഴം, 9 ജൂണ്‍ 2016 (13:39 IST)
ലാവ്‌ലിൻ കേസിലെ സ്വകാര്യ ഹർജികൾ ഹൈക്കോടതി തള്ളി. റിവിഷൻ ഹർജി നൽകാൻ സി ബി ഐയ്ക്ക് മാത്രമാണ് അവകാശമെന്ന് കോടതി വ്യക്തമാക്കി. കേസിൽ സ്വകാര്യ വ്യക്തികൾക്ക് റിവിഷൻ ഹർജി നൽകാൻ നിയമപരമായി അധികാരമോ അവകാശമോ ഇല്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കമാൽ പാഷ വിധിച്ചു.
 
സി ബി ഐ അന്വേഷണത്തെ സഹായിക്കുന്ന ഒന്നും സ്വകാര്യ ഹർജിയിൽ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പിണറായി വിജയൻ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ റിവിഷൻ ഹർജി സമർപ്പിക്കാൻ കേസ് അന്വേഷിച്ച സി ബി ഐക്ക് മാത്രമേ അവകാശമുള്ളുവെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
 
കേസില്‍ സി ബി ഐക്ക് വേണ്ടി ദില്ലിയില്‍ നിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാവുമെന്നും അദ്ദേഹത്തിന് കേസ് പഠിക്കാന്‍ രണ്ട് മാസം വേണമെന്നും കഴിഞ്ഞ ദിവസം സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച് കേസ് ഇനി രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക