കോൺഗ്രസ് ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു: പിണറായി

ഞായര്‍, 28 ഫെബ്രുവരി 2016 (17:34 IST)
കേരളത്തിൽ കോൺഗ്രസും ആർഎസ്എസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നുവെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിറുത്തിയാണ് ഈ നീക്കം. വെള്ളാപ്പള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചത് ഇതിന്റെ തെളിവായി കാണണമെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഏത് തരം ബാന്ധവം സ്ഥാപിക്കാനും ഒരുക്കമാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അതിന്റെ ഭാഗമായി മുന്നിൽ നിൽക്കാൻ താൻ തയ്യാറാണ് എന്ന സന്ദേശമാണ് വെള്ളാപ്പള്ളി നൽകുന്നതെന്നും കോവൂർ കുഞ്ഞുമോൻ നേതൃത്വം നൽകുന്ന ആർഎസ്പി (എൽ)ന്റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക