വരും തെരഞ്ഞെടുപ്പുകളിലും വിഎസ് രംഗത്തുണ്ടാകും: പിണറായി
വരും തെരഞ്ഞെടുപ്പുകളിലും വിഎസ് അച്യുതാനന്ദന്‍ സജീവമായി തന്നെ രംഗത്തുണ്ടാകുമെന്ന് പിണറായി വിജയന്‍.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് ടികെ പളനിയും വിഎസ് അച്യുതാനന്ദനും നേര്‍ക്കുനേര്‍ വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് എത്തുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കേണ്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നത് ആരായാലും ഒഴിവാക്കണം. സംഭവത്തില്‍ പാര്‍ട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് വിഎസ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പാര്‍ട്ടി സ്വീകരിച്ചത്. ടിപി വധക്കേസ് പ്രതി കെസി രാമചന്ദ്രന്റെ അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന ലഭിച്ച നിയമപരമായ പരോളാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമവ്യവസ്ഥ അനുവദിക്കുന്ന പരോളില്‍ സാങ്കേതികമായി പ്രശ്നമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.