കാപ്പന്‍ വഞ്ചിച്ചു, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടത് ഉമ്മന്‍‌ചാണ്ടി: മുഖ്യമന്ത്രി

സുബിന്‍ ജോഷി
ചൊവ്വ, 16 ഫെബ്രുവരി 2021 (21:17 IST)
മാണി സി കാപ്പന്‍ എല്‍ ഡി എഫിനെ മാത്രമല്ല, വോട്ടുചെയ്‌ത് ജയിപ്പിച്ച ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അദ്ദേഹത്തിന്‍റെ മോഹം നടന്നിരിക്കുകയാണ്. എന്നാല്‍ ആ വഞ്ചന ജനങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും പിണറായി പറഞ്ഞു. 
 
ഉദ്യോഗാര്‍ത്ഥികള്‍ ഉമ്മന്‍‌ചാണ്ടിയുടെ കാലില്‍ വീഴുകയല്ല വേണ്ടതെന്നും മുട്ടിലിഴയേണ്ടത് ഉമ്മന്‍‌ചാണ്ടിയാണെന്നും പിണറായി പറഞ്ഞു. ‘യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്. എല്ലാ കഷ്‌ടത്തിനും ഉത്തരവാദി താനാണ് എന്ന് അവരോട് അദ്ദേഹം തുറന്നുപറയണം. അങ്ങനെ അദ്ദേഹം തുറന്നുപറഞ്ഞാല്‍ നീതി നടന്നെന്ന് പറയാന്‍ കഴിയും” - പിണറായി വ്യക്തമാക്കി.
 
എന്നും കുട്ടികളെ സൌജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന പ്രസ്താവന നടത്തിയത് ഉമ്മന്‍‌ചാണ്ടിയാണ്. ആ നിലപാടൊക്കെ ഇപ്പോഴും അദ്ദേഹത്തിനുണ്ടോ എന്നുപറയണം. പ്രതിപക്ഷ രാഷ്‌ട്രീയത്തിന്‍റെ കൃത്യമായ ഉദ്ദേശ്യം മനസിലാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article