സാമ്പത്തിക ഞെരുക്കം; പെട്രോളിന് 40 പൈസ കൂട്ടി
സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി വര്‍ധിപ്പിച്ചതിനല്‍ സംസ്ഥാനത്ത് പെട്രോള്‍ വില കൂടി. ലീറ്ററിന് 40 പൈസയാണ് കൂട്ടിയത്.
നികുതി വര്‍ധനയോടെ കൊച്ചിയില്‍ പെട്രോള്‍ വില 70.80 രൂപയില്‍ നിന്ന് 71.20 രൂപയായി ഉയര്‍ന്നു. ഇത് സംബന്ധിച്ച അറിയിപ്പ് പെട്രോളിയം കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ക്ക് ഇന്നലെ രാത്രി തന്നെ ലഭിച്ചു.