വീട് നിര്‍മ്മാണത്തിനെത്തിയ രണ്ട് തൊഴിലാളികള്‍ ജിഷയേയും അമ്മയേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു: ജിഷയുടെ സഹോദരി ദീപ

ഞായര്‍, 8 മെയ് 2016 (11:34 IST)
ജിഷയേയും അമ്മയേയും രണ്ടു പേർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ജിഷയുടെ സഹോദരി ദീപ. വീട് നിർമ്മിക്കാന്‍ എത്തിയ രണ്ടു മലയാളികളായിരുന്നു അവരെ ഭീഷണിപ്പെടുത്തിയത്. തന്നോട് അവര്‍ മോശമായി പെരുമാറിയെന്ന് ജിഷ പറഞ്ഞിരുന്നു. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്നും ആ തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. അയൽവാസികളില്‍ ചിലര്‍ക്കും തങ്ങളുമായി ശത്രുതയുണ്ട്. ഈ കൊലപാതകത്തില്‍ അമ്മയ്ക്ക് നാലു പേരെ സംശയമുണ്ട്. ഇതര സംസ്ഥാനക്കാരനുമായി തനിക്ക ഒരു ബന്ധവുമില്ല. ദീപ വ്യക്തമാക്കി.
 
ജിഷ തന്റെ ചോരയാണ് അവളെ കൊലയ്ക്ക് കൊടുക്കാന്‍ തനിക്കാവില്ല. ഭര്‍ത്താവിന്റെ തുണയില്ലാത്തതിനാല്‍ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്താണ് താന്‍ ജീവിക്കുന്നത്. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണം. തനിക്കും മകള്‍ക്കും ഇനിയും ഇവിടെ ജീവിക്കേണ്ടതാണ്. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ദീപ ആരോപിച്ചു.
 
വനിതാ കമ്മിഷൻ അധ്യക്ഷ കെ സി റോസക്കുട്ടി ഇന്നലെ ജിഷയുടെ സഹോദരി ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛൻ പാപ്പു താമസിക്കുന്ന വീട്ടിൽ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാർ മൊഴി നൽകിയിരുന്നു. ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത് എന്നതായിരുന്നു സൂചന. ഇതിനിടെയാണ് വിശദീകരണവുമായി ദീപ രംഗത്തെത്തിയത്. 
 
(കടപ്പാട് : മനോരമ ഓണ്‍ലൈന്‍)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക