ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരാണ് ഞങ്ങൾ. മന്ത്രി മണി അപമാനിച്ചതും തെറിപറഞ്ഞതും ഞങ്ങളെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളെയുമാണെന്നും പ്രസിഡൻറ് കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോമതി എന്നിവർ പറഞ്ഞു. മന്ത്രി മാപ്പുപറയുകയും രാജിവെക്കുകയും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് തങ്ങളെന്നും ഇവർ വ്യക്തമാക്കി.