ബാറില്‍ കുടുങ്ങിയ മാണിയെ പൊട്ടിക്കാന്‍ പിസി തോമസ്; സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടത്തിന് പാലാ വേദിയാകും
ചൊവ്വ, 23 ഫെബ്രുവരി 2016 (16:28 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായില്‍ കെഎം മാണിക്കെതിരെ മൽസരിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി പിസി തോമസ്. ഇതു സംബന്ധിച്ച് പാർട്ടി തീരുമാനം കൈക്കൊണ്ടുവെന്നും അന്തിമ തീരുമാനം എൻഡിഎ സഖ്യകക്ഷിയോഗത്തിൽ ഉണ്ടാകുമെന്നും പിസി തോമസ് വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് കൊടുക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നീക്കം.
അതേസമയം, പാലായില്‍ താന്‍ മത്സരിക്കുന്നത് ജനങ്ങളുടെ ഇഷ്‌ടം കൊണ്ടാണെന്ന് അതില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നും മാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ഇക്കുറി പാലാ വേദിയാകുമെന്നുറപ്പായി.
ചെങ്ങന്നൂര്‍, കാഞ്ഞിരപ്പള്ളി, പാറശാല എന്നീ മണ്ഡലങ്ങളിലും പിസി തോമസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍തൂക്കം ലഭിച്ചേക്കും. 2004ലെ ലോക്സഭാ തെ രഞ്ഞെടുപ്പിൽ പഴയ മൂവാറ്റുപുഴ മണ്ഡലത്തിലാണ് പിസി തോമസ് അവസാനമായി മൽസരിച്ചത്. അന്ന് എൻഡിഎയുടെ സഖ്യകക്ഷിയായി ഐഎഫ്ഡിപി എന്ന പാർട്ടി രൂപീകരിച്ചായിരുന്നു മൽസരിച്ചത്. കടുത്ത പോരാട്ടത്തിനൊടുവിൽ അഞ്ഞൂറിൽ പരം വോട്ടിനായിരുന്നു പിസിയുടെ ജയം. കന്നിയങ്കത്തിനിറങ്ങിയ ജോസ് കെമാണി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അന്നു പാലായിൽ ലഭിച്ച ഭൂരിപക്ഷമാണ് പിസി തോമസിനെ വിജയിപ്പിച്ചത്.