പാറ്റൂര്‍ ഫ്ളാറ്റില്‍ അഴിമതി; നിർമാണം ലോകായുക്ത സ്റ്റേ ചെയ്തു
സംസ്ഥാനത്ത് വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്ന പാറ്റൂരിലെ വിവാദ ഫ്ളാറ്റിന്റെ തുടർ നിർമാണ പ്രവർത്തനങ്ങൾ നിറുത്തിവെക്കണമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച്.
അഴിമതി നടന്നിട്ടുള്ളതായി വ്യക്തമായതിനാല്‍ അന്വേഷണ സംഘത്തെയും നിയമിച്ചു. ഭൂമിയിടപാടിനെ കുറിച്ച് വ്യക്തമായി പഠിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അഭിഭാഷകനായ കെബി പ്രദീപിനെ ലോകായുക്ത അമിക്കസ് ക്യൂറിയായും നിയമിച്ചു.
ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിജിലൻസ് എഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു.