കണ്ണൂർ തളിപ്പറമ്പിൽ യുവതി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ വെച്ചാണ് തങ്കമണി സ്വയം കഴുത്തുമുറിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.