സെക്രട്ടറിയെ ഓഫീസിൽ പൂട്ടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് ജീപ്പുമായി കടന്നു; പിന്നാലെ വൈസ് പ്രസിഡന്റും സംഘവും - നടുറോഡില്‍ നടന്നത് നാടകീയ സംഭവങ്ങള്‍
ബുധന്‍, 16 നവംബര്‍ 2016 (14:58 IST)
ഓഫീസ് ജീപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കം രൂക്ഷമായതോടെ പഞ്ചായത്ത് സെക്രട്ടറിയെ പൂട്ടിയിട്ടശേഷം പ്രസിഡന്റ് ജീപ്പുമായി കടന്നു. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലാണ് നാടകീയമായ സംഭവമുണ്ടായത്.
പഞ്ചായത്ത് വക ജീപ്പിന്റെ താക്കോൽ പ്രസിഡന്റിന്റെ കൈവശമാണെങ്കിലും വാഹനം പാര്‍ക്ക് ചെയ്യുന്ന പോർച്ചിന്റെ താക്കോൽ സെക്രട്ടറിയുടെ പക്കലുമാണ്.
ജീപ്പ് പുറത്തേക്ക് കൊണ്ടു പോകാനായി പോര്‍ച്ച് തുറക്കാന്‍ പോർച്ചിന്റെ താക്കോൽ പ്രസിഡന്റ് പലതവണ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പ്രസിഡന്റും സംഘവും സെക്രട്ടറിയെ പൂട്ടിയിട്ട ശേഷം ജീപ്പുമായി പുറത്തേക്ക് പോകുകയായിരുന്നു.
സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് മറ്റൊരു വാഹനത്തിൽ പ്രസിഡന്റിനെ പിന്തുടർന്നെത്തി ജീപ്പ് തടഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇരുവരും കടന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുറിച്ചു ഇപ്പോൾ വിവരമില്ല.