അത് മരപ്പട്ടിയോ? അജ്ഞാത ജീവിയെന്ന് നാട്ടുകാർ, പത്തനംതിട്ടയിൽ ചത്തത് 135 ഇറച്ചിക്കോഴികൾ

വ്യാഴം, 23 ജൂണ്‍ 2016 (16:19 IST)
പത്തനംതിട്ടയിൽ അജ്ഞാത ജീവിയുടെ അക്രമണത്തിൽ ചത്തൊടുങ്ങിയത് 135 ഇറച്ചിക്കോഴികൾ. മുണ്ടുകോട്ടക്കല്‍ കൊന്നമൂട്ടില്‍ പാറക്കല്‍ അന്‍സാര്‍ മന്‍സിലില്‍ റാഫി വളര്‍ത്തിയ ഇറച്ചിക്കോഴികളാണ് കൂട്ടമായി ചത്തത്. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടിൽ കോഴികാൾ ചത്തുകിടക്കുന്നത് കണ്ടത്. അജ്ഞാത ജീവിയാണെന്നാണ് പരക്കെയുള്ള സംസാരം.
 
കോഴികൾ ചത്തതോടെ 35,0000 രൂപയുടെ നഷ്ടമാണ് റാഫിയ്ക്ക് ഉണ്ടായിരിക്കുന്നത്. കോഴികളെ കടിച്ചത് മരപ്പട്ടിയാകാമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത പത്തനംതിട്ട മൃഗാശുപത്രിയിലെ ഡോക്ടർ എം മാത്യു പറഞ്ഞു. തിരുവല്ല മഞ്ഞാടിയിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പക്ഷി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലും ഇതേസാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
 
കമ്പി വലകളുള്ള ഷെഡിന്റെ ഒരു മൂല കടിച്ചുപൊളിച്ച ശേഷമാണ് ജീവി അകത്തുകടന്നത്. പകല്‍ വന്ന് കോഴികള്‍ക്കു തീറ്റ കൊടുത്തശേഷം റാഫി രാത്രിയില്‍ കുടുംബത്തോടൊപ്പം തോന്ന്യാമലയിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. കോഴികളെ വളര്‍ത്തുന്ന സ്ഥലത്ത് മരപ്പട്ടി ശല്യമുണ്ടെന്ന് അയല്‍വീട്ടുകാര്‍ പറഞ്ഞു. ഇതേരീതിയില്‍ കോഴികളെ കൊന്ന സംഭവം പ്രദേശത്ത് അടുത്തിടെയുണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക