വാഹനാപകടം: രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു
കഴിഞ്ഞ ദിവസം രാത്രി ദേശീയ പാതയില്‍ കടമ്പാട്ടുകോണത്ത് നടന്ന വാഹനാപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചു. കൊല്ലത്തേക്ക് പോയ ടെമ്പോവാനും എതിരെ വന്ന പള്‍സര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരായ കടമ്പാട്ടുകോണം സ്വദേശികളായ റോഡുവിള വീട്ടില്‍ ശംഭു എന്ന ശ്യാം ലാല്‍ (26), പുത്തന്‍വിള വീട്ടില്‍ സോണി (28) എന്നിവരാണു മരിച്ചത്. ടെമ്പോ ഡ്രൈവര്‍ കാര്യവട്ടം ശോഭാ ഭവനില്‍ ഷിജിനെ (25) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് കടമ്പാട്ടുകോണത്തു വച്ച് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.