സിപിഎം വനിത വാര്‍ഡ് അംഗത്തിനെതിരെ എസ്‌ഐയുടെ ക്രൂരവിളയാട്ടം
വ്യാഴം, 14 ജനുവരി 2016 (15:41 IST)
പാറശ്ശാലയില്‍ സി പി എം വനിതാ വാര്‍ഡ് അംഗം ഷീനയേയും ഭര്‍ത്താവ് സുഭാഷിനേയും പ്രൊബേഷന്‍ എസ് ഐ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പരുക്കേറ്റ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതെ എസ് ഐ ഗിരിലാല്‍ ഷീനയെ ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഷീനയെ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുടുംബ വഴക്കിനെ തുടര്‍ന്ന് കള്ളക്കേസില്‍പ്പെട്ട ബന്ധുവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ഷീന ശ്രമിച്ചു. തുടര്‍ന്ന് ഗിരിലാല്‍ ഷീനയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു. ഷീനയുടെ ഭര്‍ത്താവിനെ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
പാറശ്ശാല കൊല്ലി പഞ്ചായത്തിലെ പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായ പണിമൂലയിലെ സി പി എം കൗണ്‍സിലറാണ് മിശ്രവിവാഹിത കൂടിയായ ഷീന. എസ് ഐ ഗിരിലാല്‍ ഷീനയെ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസ് ഐക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഷീനയും ഭര്‍ത്താവ് സുഭാഷും പറഞ്ഞു.