കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിൻസിപ്പിൽ സെഷൻസ് കോടതിയുടെതാണ് ഈ വിധി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ അനുമതിയോട് കൂടി മാത്രമെ ശിക്ഷ നടപ്പിലാക്കാവു എന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതി ജോലി ചെയ്ത് ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരിച്ച് എന്ന് ഉറപ്പു വരുത്താന്‍ ഷോക്കടിപ്പിക്കുകയും ചെയ്‌തു. 2015 മേയ് 16നായിരുന്നു നാടിനെ നടുക്കിയ ഈ കൂട്ടക്കൊലപാതകം നടന്നത്.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ പിഴയും മോഷ്ടിച്ച 25,000 രൂപയും മരിച്ചവരുടെ കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവുമാണ് കോടതി വിധിച്ചത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കൊല്ലപ്പെട്ട കുടുംബത്തില്‍ ഇനി അവശേഷിക്കുന്ന ഏക അംഗം വിപിന്‍ലാലും കോടതിയില്‍ എത്തിയിരുന്നു.