സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജൻ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സ്പെഷ്യൽ ക്ലാസുണ്ടെന്ന പേരിൽ ഇയാൾ കുട്ടിയെ സ്കൂളിലേക്ക് വിളിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.പോലീസിൽ പരാതി നൽകിയെങ്കിലും ഒരു മാസമായി യാതൊരു നടപടിയും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല.ഇതോടെ പോലീസിന്റെ അലംഭാവത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.