'കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് കമ്മ്യൂണിസം ഫാഷനായി കൊണ്ടു നടക്കുന്നവര്‍'
വെള്ളി, 28 നവംബര്‍ 2014 (16:15 IST)
സി പി എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റേയും കൈ പൊങ്ങില്ലെന്നും കമ്മ്യൂണിസം ഫാഷനായി കൊണ്ടു നടക്കുന്നവര്‍ക്ക് മാത്രമെ അതിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
ക്രൂരത മനസിലുള്ളവര്‍ക്ക് മാത്രമെ പ്രതിമ തകര്‍ക്കാനാവു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിന്‍ വരുന്നവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നന്‍കാന്‍ പാര്‍ട്ടികള്‍ തയ്യാറാവണം. സ്വയം വിമര്‍ശനപരമായി ആ കാര്യങ്ങള്‍ ചെയ്യാമെന്ന് തീരുമാനിക്കുകയാണ് വേണ്ടതെന്നും പന്ന്യന്‍ പറഞ്ഞു.
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സസണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ലതീഷ് ബി ചന്ദ്രനെക്കൂടാതെ സി പി എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റിയംഗമായ പി സാബു, ഡി വൈ എഫ് ഐ നേതാക്കളായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.