പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കരുത്ത് കാണിക്കാന്‍ ബിജെപി ഒരുങ്ങുന്നു

വെള്ളി, 17 ഒക്‌ടോബര്‍ 2014 (15:24 IST)
സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ തന്ത്രങ്ങള്‍ ബിജെപി രൂപീകരിച്ചു തുടങ്ങി. സംസ്ഥാനത്തെ ആയിരം വാര്‍ഡുകളില്‍നിന്ന് മെമ്പര്‍മാരെ ജയിപ്പിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ മുഖ്യ ലക്ഷ്യം. അതുവഴി സംസ്ഥാനത്ത് അവഗണിക്കാനാകാത്ത ശക്തിയായി വളരുക എന്നതാണ് പാരട്ടിയുടെ മുഖ്യ ലക്ഷ്യം.

തുടക്കമിടുന്നു. അതിന്റെ തയാറെടുപ്പുകള്‍ ആലോചിക്കുന്നതിനായി ബിജെപി സംസ്ഥാനനേതൃയോഗം നാളെ കോട്ടയത്തു ചേരും. മുന്‍ സംസ്ഥാന പ്രസിഡന്റുമാരെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. പടലപ്പിണക്കങ്ങള്‍ മാറ്റിവച്ച് ശക്തമായ പ്രവര്‍ത്തനത്തിലുടെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശക്തി പ്രകടിപ്പിക്കാനാണ് ദേശിയ പ്രസിഡന്റ് കേരളത്തിലെത്തിയപ്പോള്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന് നല്‍കിയ നിര്‍ദേശം.

കേരളത്തില്‍ രാഷ്ട്രീയാധികാരം നേടണമെന്നുണ്ടെങ്കില്‍ ആയിരം പഞ്ചായത്തുകളിലെങ്കിലും ബിജെപിക്ക് സ്വാധീനമുണ്ടാകണം. അഥവാ ആയിരം പഞ്ചായത്ത് മെമ്പര്‍മാരെ ജയിപ്പിക്കാനുള്ള കരുത്ത് പാര്‍ട്ടി നേടിയെടുക്കണമെന്നാണ് അമിത് ഷാ സംസ്ഥാന ഘടകത്തിനൊട് ആവശ്യപ്പെട്ടത്.

കണ്ണൂരില്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ സിപിഎമ്മിനുണ്ടാകുന്ന ക്ഷീണം മുതലെടുത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാനുമാണ് സംസ്ഥാന ഘടകത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചടുലഭരണവും കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന അമിത്ഷായുടെ മുദ്രാവാക്യവും ചേര്‍ത്തുവച്ചൊരു പ്രചരണമാണ് ബിജെപി ഉദ്ദേശിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക