ഈ കേസുമായി ഒരു ബന്ധവുമില്ലാത്തവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുത്: പള്‍സര്‍ സുനി

Webdunia
ശനി, 25 ഫെബ്രുവരി 2017 (16:28 IST)
നടിയുടെ കേസുമായി ബന്ധപ്പെട്ട് അനാവശ്യമായി ആരെയും വലിച്ചിഴക്കരുത്. കേസുമായി ബന്ധമില്ലാത പലരെയും പ്രതിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നടിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത് കാമുകിയുമായി ജീവിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
 
കാക്കനാട് ജില്ലാ ജയിലില്‍ നിന്നും കോടതിയിലേക്ക് മടങ്ങും വഴിയാണ് സുനി മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. തന്റെ വാക്കുകള്‍ക്കല്ല, പകരം പൊലിസിന്റെ അഭിപ്രായങ്ങള്‍ക്കാണ് പ്രധാന്യമെന്നും സുനി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലില്‍ പല നിര്‍ണ്ണായക വിവരങ്ങളും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  
 
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായിരുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണിനായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ അഴുക്കുചാലില്‍ ഉപേക്ഷിച്ചെന്നാണ് സുനി ആദ്യം മൊഴി നല്‍കിയത്. അവിടെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. അതേസമയം, കോടതി പ്രതിയെ എട്ടു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Next Article