കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം: പാലത്തായി കേസിൽ ഇരയ്‌ക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

ശനി, 29 ഓഗസ്റ്റ് 2020 (07:12 IST)
വിവാദമായ പാലത്തായി പീഡന കേസിൽ പ്രായപൂർത്തിയാവാത്ത ഇരയ്‌ക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട്. പെൺകുട്ടിക്ക് ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. നിയമപ്രകാരം നിയോഗിക്കപ്പെട്ട സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
 
കേസിൽ പോക്‌സോ ഒഴിവാക്കി കുറ്റപത്രം നൽകാൻ നിയമോപദേശം നൽകിയത് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ്.പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജിയിലാണ് ക്രൈം ബ്രാഞ്ച് സംഘം റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
 
ഇരയെ അടക്കം 92 പേരെ സാക്ഷികളായി ചോദ്യം ചെയ്‌തു.കുട്ടി ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണ രീതി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായാണ് കൗൺസിലർമാർ സമർപ്പിച്ച റിപ്പോർട്ട്. നുണ പറയുന്ന സ്വഭാവം, മൂഡ് അതിവേഗം മാറുന്ന ശീലം, വേഗത്തിൽ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം എന്നിവയ്‌ക്ക് പുറമെ കുട്ടി വലിയ തോതിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും കൗൺസിലിങ്ങിലൂടെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍