അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട്

ശ്രീനു എസ്
ബുധന്‍, 24 ഫെബ്രുവരി 2021 (08:30 IST)
25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട്  ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം ഓരോ തിയേറ്ററുകളിലും നാല് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.  ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തിയതികളിലായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കോവിഡ് ടെസ്റ്റ് നടത്തും.
 
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അഞ്ച് ദിവസങ്ങളിലായി  46 രാജ്യങ്ങളിലെ 74 സംവിധായകരുടെ 100 ഓളം ചിത്രങ്ങളാണ് അഞ്ച് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. 1500 പേര്‍ക്കാണ് ഡെലിഗേറ്റ്സ് പാസ് അനുവദിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article