തിളച്ച സാമ്പാറില്‍ വീണ് യുവാവ് മരിച്ചു

വ്യാഴം, 23 ഒക്‌ടോബര്‍ 2014 (15:37 IST)
പാലക്കാട് വിവാഹ സദ്യക്കിടെ തിളച്ച സാമ്പാറില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു. എടത്തനാട്ടുകര ചളവയിലെ അണ്ടിക്കുണ്ട് കോളനിയില്‍ മങ്ങാട്ടുതൊടി ചാത്തന്റെ മകന്‍ സുരേന്ദ്രന്‍ (31) ആണ് സാമ്പാറില്‍ വീണ് മരിച്ചത്.

ഒക്‌ടോബര്‍ 19ന് ബന്ധുവിന്റെ വിവാഹ ദിവസം രാവിലെ തിളച്ച സാമ്പാറില്‍ കാല്‍ തെന്നി വീണ സുരേന്ദ്രനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ബുധനാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ലിറ്റിഷയാണ് ഭാര്യ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക