സ്ഥാനാര്‍ഥിയാക്കാത്തതിന്റെ പേരില്‍ ബിജെപിയില്‍ ‘പക പോക്കല്‍’; പാലാ നിയോജക മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

മെര്‍ലിന്‍ സാമുവല്‍

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (20:44 IST)
പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായിട്ടാണ് നടപടിയുണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയില്‍ എത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലു എന്‍ ഹരിക്കൊപ്പം നില്‍ക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

ഹരിയുടെ വിജയസാധ്യതതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നായിരുന്നു വിലയിരുത്തല്‍. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം ബിനു പുളിക്കണ്ടം വിട്ടുനിന്നു. പല ഘട്ടങ്ങളിലും വിയേജിപ്പ് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതോടെയാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍