എകെജിക്കെതിരായ വിവാദ പരാമർശം: വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്, വിശദീകരണം തേടുമെന്ന് സ്പീക്കർ

Webdunia
ബുധന്‍, 10 ജനുവരി 2018 (17:52 IST)
എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയോട് വിശീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ബൽറാം നടത്തിയ പരാമർശങ്ങളുടെ പേരിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ ഈ നടപടി. ബല്‍‌റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
 
എ.കെ.ജി-സുശീല ബന്ധവും തുടര്‍ന്നു നടന്ന അവരുടെ വിവാഹവുമെല്ലാം പരാമർശിച്ച ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൻ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും തന്‍റെ നിലപാടിൽ ഉറച്ചുനിന്ന ബൽറാമിനെതിരെ സിപിഎം ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ വിഷയത്തിൽ നടപടി സ്വീകരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article