നെഹ്റു ഗ്രൂപ്പ് ചെയർമാനും ജിഷ്ണു ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതിയുമായ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍. നെഹ്റു ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്കിടി ജവഹർ ലാൽ കോളെജിലെ വിദ്യാർഥിയായ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘം കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്.