കണ്ണൂർ മോഡൽ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്ന് പി ജയരാജൻ

ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:56 IST)
സംസ്ഥാനത്ത് പലയിടങ്ങളിലായി സിപിഎം- ബിജെപി സംഘര്‍ഷം പതിവായതിന് പിന്നാലെ കണ്ണൂർ മോഡൽ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്ന ആവശ്യവുമായി സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ രംഗത്ത്.

കണ്ണൂർ മോഡൽ രാഷ്ട്രീയം രാജ്യത്താകെ നടപ്പിലാക്കണം. നമ്മുടെ ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാകണമെങ്കില്‍ ചെറുത്തുനിൽപിന്‍റെ രാഷ്ട്രീയമായ കണ്ണൂർ മോഡൽ രാഷ്ട്രീയം രാജ്യത്താകമാനം വരണമെന്നും ജയരാജന്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനകീയ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂർ. പാർട്ടി സഖാക്കളുടെ ജീവൻ കൊടുത്തുകൊണ്ടു പോലും വർഗീയ കലാപം അവസാനിപ്പിക്കാൻ അന്ന് സിപിഎം ശ്രമിച്ചു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടി നിലകൊണ്ടതായിരുന്നു കണ്ണൂരിലെ അന്നത്തെ രാഷ്ട്രീയമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക