കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജന് തുടരും
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന് തുടരും. ജില്ലാകമ്മിറ്റിയിലേയ്ക്ക് 47 അംഗങ്ങളെ തെരഞ്ഞെടുത്തു. 11 പേര് പുതുമുഖങ്ങളാണ്. 9 പേരെ ഒഴിവാക്കി. ഐകകണ്ഠേനെയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പങ്കെടുക്കില്ല.പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.